പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മ ഗാന്ധി കുടുബ സംഗമം പ്ലാവു ങ്കിൽ വെച്ച് നടത്തി. ബൂത്ത് പ്രസിഡണ്ട് കെ പി മഹമൂദിന്റെ അദ്ധ്യക്ഷതയിൽ അഡ്വ:ടി മോഹനൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല DCC അംഗം കെ എൻ ശിവദാസൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർപ്രസീത ടീച്ചർ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജ്മ, വാർഡ് മെമ്പർ കെ ബാല സുബ്രമണ്യൻ, നാരായണൻ മാസ്റ്റർഎ പി അമീർ,കൈപ്പയിൽ അബ്ദുള്ള, കെ പി ശുക്കൂർ,എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും യഹ്യ സി നന്ദിയും പറഞ്ഞു.