ശുദ്ധജല വിതരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പണം ചെലവിടാം
തിരുവനന്തപുരം :- ശുദ്ധജല വിതരണം വേണ്ട പ്രദേശങ്ങളിൽ തനത്, പദ്ധതി വിഹിതങ്ങളിൽ നിന്നു പണം വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി. ഈ മാസം 31 വരെ പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപ, നഗരസഭകൾക്ക് 12 ലക്ഷം, കോർപ്പറേഷനുകൾക്ക് 17 ലക്ഷം എന്നിങ്ങനെയും ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ യഥാക്രമം 12 ലക്ഷം, 17 ലക്ഷം, 22 ലക്ഷം എന്നിങ്ങനെയും ചെലവഴിക്കാം. റവന്യു വകുപ്പ്, ജല അതോറിറ്റി, ജലനിധി, സജൽധാര, ജലജീവൻ പദ്ധതികൾ മുഖേന ജല വിതരണമില്ലാത്ത സ്‌ഥലങ്ങളിലേക്കാണ് ഫണ്ട് വിനിയോഗിക്കേണ്ടത്.