മയ്യിൽ :- കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ മയ്യിൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഒറവയൽ ചന്ദ്രൻ പീടിക - കിളയിൽ പറമ്പ് റോഡ് തുറന്നു കൊടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം നിർവഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഭരതൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.രൂപേഷ് സ്വാഗതം പറഞ്ഞു.