തിരുവനന്തപുരം :- കന്നുകാലികൾ, നായ, പൂച്ച, കോഴി, താറാവ് തുടങ്ങിയ വളർത്തുമൃഗങ്ങളുടെ വ്യാപാരത്തിനായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള ലൈവ് സ്റ്റോക്ക് ഡിവലപ്മെൻ്റ് ബോർഡാണ് ആശയത്തിനു പിന്നിൽ. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ ഉപഭോക്താവിന് ലോഗിൻ ചെയ്യാം.
ക്ഷീരകർഷകർ, ഫാം ഉടമകൾ, പൗൾട്രി കർഷകർ, പെറ്റ് ഷോപ്പ് ഉടമകൾ, മൃഗങ്ങളുടെ സംരക്ഷണകേന്ദ്രം, വെറ്ററിനറി പ്രൊഫഷണലുകൾ എന്നിവരെയെല്ലാം ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ബന്ധിപ്പിക്കാനാകും. യൂസർ ഐഡി ഉപ യോഗിച്ച് ലോഗിൻ ചെയ്ത് വിൽപ്പനക്കാർക്ക് ഫോട്ടോകൾ, വീഡിയോകൾ, ബ്രീഡ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുത്തി പോസ്റ്റ് ചെയ്യാം. വിൽപ്പനയ്ക്കുള്ള മൃഗങ്ങളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഇഷ്ടമുള്ള മൃഗങ്ങളെ വാങ്ങാം.