കണ്ണൂർ :- ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കണവും പ്രതിജ്ഞയും നടത്തി. കണ്ണൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ പി.കെ സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി ജില്ലാ പ്രസിഡണ്ട് എൻ.ടി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.എസ് ബിജേഷ് മുഖ്യാതിഥിയായി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് , ഐ.ആർ.സി.എസ് ചെയർമാൻ കെ.ജി ബാബു , സെക്രട്ടറി ടി.കെ ശ്രീധരൻ , ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് കെ.ജ്യോതി, എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സലിം കുമാർ ദാസ് , ഉപജില്ലാ കോർഡിനേറ്റർ എൻ.ശോഭ എന്നിവർ സംസാരിച്ചു. ജില്ലയിലെ 250 കേന്ദ്രങ്ങളിൽ ലഹരിയും വേണ്ട , ഹിംസയും വേണ്ട എന്ന കർമ്മപരിപാടിയുടെ ഭാഗമായി ബോധവൽക്കരണവും പ്രതിജ്ഞയും നടത്തും.