കണ്ണൂർ :- റംസാന്‍ - വിഷു ആഘോഷങ്ങളോടനുബന്ധിച്ച് കേരള സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ കൈത്തറി പ്രദര്‍ശന വിപണ മേള ആരംഭിച്ചു. മേള ഏപ്രില്‍ 13 വരെ തുടരും. മാര്‍ച്ച് 29 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി മേള ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ. രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. വിവിധ ജില്ലകളില്‍ നിന്നായി നാല്‍പതിലധികം കൈത്തറി ഉല്‍പാദക സഹകരണ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയില്‍ 20 ശതമാനം ഗവ റിബേറ്റില്‍ ഉല്‍പന്നങ്ങള്‍ ലഭിക്കും.