മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ചികിത്സയിൽ




പഴയങ്ങാടി :- മരുന്നുകടയിൽനിന്ന് മരുന്ന് മാറിനൽകിയതിനെത്തുടർന്ന് എട്ടുമാസം പ്രായമുള്ള ആൺകുട്ടിയെ കരൾസംബന്ധമായ അസുഖവുമായി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്ര വേശിപ്പിച്ചു. ചെറുകുന്ന് പൂങ്കാവിലെ ഇ.പി സമീറിന്റെ എട്ടുമാസം പ്രായമുള്ള മകനാണ് ചികിത്സയിലുള്ളത്. കുട്ടിയെ ശനിയാഴ്ച പനിയെ തുടർന്ന് പഴയങ്ങാടിയിലെ ഡോക്ടറെ കാണിച്ചു. 

ഡോക്ടർ എഴുതിയ മരുന്നിന് പകരം മറ്റൊരു മരുന്നാണ് പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പിൽനിന്ന് നൽകിയതെന്ന് അടുത്ത ബന്ധു ഇ.പി അഷ്റഫ് പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മരുന്ന് കഴിച്ച കുട്ടിക്ക് ക്ഷീണമനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ഡോക്ടറുടെ അടുത്ത് വീണ്ടുമെത്തി പരിശോധിച്ചപ്പോഴാണ് മരുന്ന് മാറിയ വിവരം മനസ്സിലായത്. കുട്ടിയുടെ കരളിന് അസുഖം ബാധിച്ച് ചികിത്സയിലാണെന്ന് കാണിച്ചാണ് പോലീസിൽ പരാതി നൽകിയത്. പഴയങ്ങാടി പോലീസ് കേസെടുത്തു.

Previous Post Next Post