പറശ്ശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്ജുകളിൽ പരിശോധന ; ഡോക്ടറടക്കം അഞ്ചുപേർ പിടിയിൽ


പറശ്ശിനിക്കടവ് :- തളിപ്പറമ്പ് പോലീസിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്ജുകളിൽ നടത്തിയ റെയ്‌ഡിൽ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ഡോക്ടറടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു സ്ഥലങ്ങളിലും ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പറശ്ശിനിക്കടവിലെ ലോഡ്‌ജിൽ മുറിയെടുത്ത് കഞ്ചാവ് വലിക്കുന്നതിനിടെ ആലപ്പുഴ അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ ആദിത്ത് (30), പി.എ ഹരികൃഷ്ണൻ (25) എന്നിവരെയാണ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

തളിപ്പറമ്പ്-പാളയാട് റോഡിലെ ലോഡ്‌ജിൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അജാസ് ഖാൻ (25) പിടിയിലായത്. ജോർജിയ യിൽനിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയ അജാസ് ഖാൻ വിദേശത്തേക്ക് പോകാനായി പരീക്ഷാപരിശീലനത്തിനാണ് തളിപ്പറമ്പിലെത്തിയത്.

ലഹരിവ്യാപനം തടയാൻ ഡിവൈഎസ്‌പിയു ടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് കുറച്ചുദിവസമായി തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നടക്കുന്നത്. പറശ്ശിനിക്കടവിൽ നടന്ന റെയ്ഡിന് എഎസ്‌ഐ രമേശൻ, സീനിയർ പോലീസ് ഓഫീസർ ഗിരീഷ്, രജീഷ് എന്നിവരും തളിപ്പറമ്പിൽ എഎസ്ഐ ഷിജോ, സിവിൽ ഓഫീസർമാരായ അരുൺ കുമാർ, പി.പ്രതീഷ് എന്നിവരുമുണ്ടായിരുന്നു.

Previous Post Next Post