തിരുവനന്തപുരം :- സംസ്‌ഥാനത്ത് കനത്ത ചൂടും ഉയർന്ന താപനിലയും തുടരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഈയാഴ്ച ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നു. സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചാൽ ചൂടിന് നേരിയ ശമനം ലഭിക്കും. പാലക്കാട് ജില്ലയിൽ ഇന്നലെ 38 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. തൃശൂർ,കോഴിക്കോട്, കണ്ണൂർ-37 ഡിഗ്രി സെൽഷ്യസ്.
കൊല്ലം, മലപ്പുറം, കാസർകോട്-36 ഡിഗ്രി സെൽഷ്യസ്. സാധാരണ നിലയേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് ആണ് കൂടുതലായി രേഖപ്പെടുത്തിയത്. ചൂടിനൊപ്പം അൾട്രാ വയലറ്റ് കിരണങ്ങളുടെ സാന്നിധ്യവും ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.