കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് പതിനാലാം വാർഡ് കുടുംബ സംഗമം വാർഡ് പ്രസിഡണ്ട് സി ബാലൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു.ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം . കെഎം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിന് മുൻ ബ്ലോക്ക് പ്രസിഡണ്ട് വി. പത്മനാഭൻ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് പി കെ വിനോദ്, ബ്ലോക്ക് സെക്രട്ടറി ഷാജി, വാർഡ് മെമ്പർ ശശിധരൻ, മണ്ഡലം വൈസ് പ്രസിഡണ്ട് സു ശാന്ത് മടപ്പുരക്കൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് എൻ വി നാരായണൻ സ്വാഗതവും, തീർത്ഥ നാരായണൻ നന്ദിയും പറഞ്ഞു.