കരിങ്കൽക്കുഴി :- പ്രവാസി ഫെഡറേഷന് കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു. നണിയൂര്‍ എ.എൽ.പി സ്കൂളില്‍ നടന്ന ക്യാമ്പ് യുവ കലാ സാഹിതി കണ്ണൂര്‍ ജില്ല പ്രസിഡന്റ് ഷിജിത്ത് വായന്നൂര്‍ ഉദ്ഘാടനം ചെയതു. സംഘാടക സമിതി ചെയർമാൻ കെ.വി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കിസാന്‍സഭ ജില്ല പ്രസിഡന്റ് പി.കെ മധുസൂദനന് AIYF ജില്ല സെക്രട്ടറി കെ.വി സാഗര്‍ യുവ കലാസാഹിതി ജില്ല കമ്മിറ്റിഅംഗം രമേശന് നണിയൂര്‍ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
തുടര്‍ന്ന് നടന്ന സംഘടനാ സമ്മേളനം പ്രവാസി ഫെഡറേഷന് സംസ്ഥാന കമ്മിറ്റി ട്രഷറര്‍ ടി.പി റഷീദ് ഉദ്ഘാടനം ചെയതു. ജില്ല പ്രസിഡന്റ് പി.വി ചിന്നന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി വിജയൻ നണിയൂര്‍, ജില്ല സെക്രട്ടറി കെ.വി ശശീന്ദ്രന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി.രവീന്ദ്രന്, കുഞ്ഞില്ലത്ത് ലക്ഷ്മണന്, ജില്ല ജോ.സെക്രട്ടറി എ.കൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുധാകരന്.വി നന്ദി പറഞ്ഞു. നോര്‍ക്ക-റൂട്ട്സ് പ്രതിനിധി ബിജു കോഴിക്കോട് 'പ്രവാസികളും പുനരധിവാസ പദ്ധതികളും' എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.