കണ്ണാടിപ്പറമ്പ് : കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി കളിയാട്ട മഹോത്സവത്തിന് തുടക്കമായി. തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ഗണപതിഹോമത്തോടെയാണ് ആരംഭം കുറിച്ചത്. വൈകുന്നേരം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്രയും പാളത്തുകഴകപ്പുരയിൽ നിന്നും തിടമ്പും തിരുവായുധം എഴുന്നള്ളത്തും നടന്നു.
ഇന്ന് മാർച്ച് 11 ചൊവ്വാഴ്ച വൈകുന്നേരം 3 30ന് ഉച്ചപൂജ. 7 മുതൽ ദേശാവാസികളുടെ വിവിധ കലാപരിപാടികൾ, 8 മണിക്ക് കുടവെപ്പ്, ഗണപതി കളത്തിൽ പൂജ, പുതിയ ഭഗവതിയുടെ കൂടിയാട്ടം, കാര കയ്യേൽക്കൽ, ഗുളികൻ വെള്ളാട്ടം, വിഷ്ണുമൂർത്തിയുടെ തോറ്റം, കുളിച്ചെഴുന്നള്ളത്ത് കളം കയ്യേൽക്കൽ , ബലികർമ്മം,ഗുളികൻ തിറ, വീരർക്കാളിയുടെ തിറ, പൂവാരാധന, പുതിയ ഭഗവതിയുടെ തിറ, ഭദ്രകാളിയുടെ തിറ.
നാളെ മാർച്ച് 12 ബുധനാഴ്ച ഉച്ചക്ക് 2 ന് പൂജ, വൈകുന്നേരം 5 മണിക്ക് ഇളങ്കോലം 7 മണിക്ക് ഗണപതി കളത്തിൽ പൂജ,അന്തിപൂജ, ദണ്ഡൻ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണു മൂർത്തിയുടെ തോറ്റം, കണ്ഠകർണൻ വെള്ളാട്ടം, മുത കലശം വരവ്, വസൂരി മാലയുടെ വെള്ളാട്ടം, വീരൻ ദൈവത്തിന്റെ തിറ, കുളിച്ചെഴുന്നള്ളത്ത്, കളം കയ്യേൽക്കലും താലപ്പൊലിയും, പന്തവും താലപ്പൊലിയും.
മാർച്ച് 13 വ്യാഴാഴ്ച പുലർച്ചയ്ക്ക് 3.30 ന് 39 വർഷത്തെ ഇടവേളക്ക് ശേഷം ദണ്ഡൻ ദൈവത്തിന്റെ തിറ, രാവിലെ 6 മണിക്ക് വസൂരി മാലയുടെ തിറ, 7 മണിക്ക് മൂത്ത ഭഗവതിയുടെ തിറ, വസൂരിമാലയുടെയും കണ്ഠാകർണ്ണന്റെയും കളിയാട്ടം.
മാർച്ച് 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്രത്തിൽ നിന്നും കഴകപ്പുരയിലേക്ക് തിടമ്പും തിരുവാതിരവും എഴുന്നള്ളിക്കുന്നതോടെ താലപ്പൊലികളിയാട്ട മഹോത്സവം സമാപിക്കും