മയ്യിൽ :- ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധനവ് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെപിസിസി മെമ്പറും സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ വി.പി അബ്ദുൽ റഷീദ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി എച്ച് മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ സി ഗണേശൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അനസ് നമ്പ്രം, കെ എസ് എസ് പി എ ബ്ലോക്ക് പ്രസിഡന്റ് ശിവരാമൻ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മജീദ് കടൂർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ജിനേഷ് ചാപ്പാടി പ്രസാദ്, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് നേതാവ് ആതിര, ബൂത്ത് പ്രസിഡണ്ടുമാരായ ഇബ്രാഹിം ടി എം, രഞ്ജിത്ത് പെരുമാച്ചേരി, ഭാസ്കരൻ മുല്ലക്കൊടി, നസീർ കോർളായി, ഷാഫി കോർളായി, പ്രേമൻ ഒറപ്പടി, തടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ മജീദ് കരക്കണ്ടം സ്വാഗതവും നാസർ കോർളായി നന്ദിയും പറഞ്ഞു.