കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിക്കു വേണ്ടി ചട്ടുകപ്പറയിൽ നിർമ്മിച്ച ഇന്ദിരാഭവന്റെ ഏപ്രിലിൽ നടക്കുന്ന ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപികരിച്ചു. കുറ്റ്യാട്ടൂർ സെന്റർ സ്കൂളിൽ വെച്ച് ചേർന്ന യോഗം കോൺഗ്രസ്സ് കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി നിർവ്വാഹക സമിതിയംഗം കെ.എം ശിവദാസൻ, അമൽ കുറ്റ്യാട്ടൂർ, എൻ.പി ഷാജി, എ.കെ ശശിധരൻ, കെ.കെ നിഷ, ഷീന സുരേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. എൻ.കെ മുസ്തഫ സ്വഗതവും എൻ.വി നാരായണൻ നന്ദിയും പറഞ്ഞു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
ഭാരവാഹികൾ
ചെയർമാൻ : വി.പത്മനാഭൻ
കൺവീനർ : എൻ.കെ മുസ്തഫ