മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് യൂത്ത് വിങിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിഷേധ ജ്വാലയും, ലഹരി വിരുദ്ധ സായാഹ്ന സംഗമവും സംഘടിപ്പിച്ചു. മയ്യിൽ പോലീസ് ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി അബ്ദുൾ ഗഫൂർ അധ്യക്ഷ വഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് മുസ്തഫ എ.എം, സെക്രട്ടറി രാജേഷ് എ.എം, രാജീവ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു.