സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം തരിയേരി വനിതാ ദിനം ആചരിച്ചു


മാണിയൂർ :- തരിയേരി സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം വനിതാ ദിനം ആചരിച്ചു. പ്രശസ്ത കവയത്രി രതി കണിയാരത്ത് ഉദ്ഘാടനം ചെയ്തു. ബീന.എൻ അധ്യക്ഷത വഹിച്ചു.  നീന കെ.സി ,സജിന.എം, ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.നാരായണൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രായമായ വനിതകളെ പരിപാടിയിൽ ആദരിച്ചു.

പി.ദേവി, കെ.പി രാധഎന്നിവരെ രതി കണിയാരത്ത് പൊന്നാടയണിച്ചു. മുതിർന്ന സ്ത്രീകളായ മാലോട്ട് ജാനകി, കെ.കരിഞ്ചി , സി.കല്യാണി എന്നിവരെ രാത്രി നടത്തതിനുശേഷം വീട്ടിൽ വെച്ച് ആദരിച്ചു. തുടർന്ന് കലാപരിപടികൾ അരങ്ങേറി. രതി കണിയാരത്ത് വായനശാലക്ക് സ്വന്തം പുസ്തകമായ 'വെയിൽ പൂക്കും തുരുത്ത്' സംഭാവന നൽകി. ധനശ്രീ വി.വി സ്വാഗതവും രഹിന നന്ദിയും പറഞ്ഞു. 


















Previous Post Next Post