തലശ്ശേരി :- ഭൂനികുതി സ്വീകരിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ന്യൂനടുവിൽ മുൻ വില്ലേജ് ഓഫീസറെ തലശ്ശേരി വിജിലൻസ് കോടതി രണ്ട് വകുപ്പുകളിൽ ഏഴുവർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം കുരുപുഴ കൃപ ഹൗസിൽ കെ.വിനോദിനെയാണ് (47) ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ഉഷാകുമാരി ഹാജരായി. പരാതിക്കാരൻ്റെ അച്ഛൻ്റെ പേരിലുള്ള ഭൂനികുതി സ്വീകരിക്കാൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 2014 മാർച്ച് 16-ന് 3000 രൂപ നൽകി. മാർച്ച് 25-ന് 2000 രൂപ വില്ലേജ് ഓഫീസിൽ എത്തിച്ച പ്പോൾ വിജിലൻസ് പിടിച്ചു. വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്‌പി ആയിരുന്ന സുനിൽബാബു കേളോത്തുംകണ്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎസ്‌പി എ.വി പ്രദീപ് കുറ്റപത്രം നൽകി.