ചെന്നൈ :- കേരളത്തിൽ മൂന്നാം വന്ദേഭാരത് തീവണ്ടി ഓടിക്കാൻ റൂട്ട് കണ്ടെത്താൻ ദക്ഷിണ റെയിൽവേ. കേരളത്തിലേക്ക് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ചെയർകാർ കോച്ചുകളുള്ള വന്ദേഭാരത് ഓടിക്കാനുള്ള സാധ്യതയും അന്വേഷിക്കുന്നുണ്ട്.
കേരളത്തിൽ വന്ദേഭാരതിൽ രാവിലെയും വൈകീട്ടും നല്ല തിരക്കാണ്. കേരളത്തിൽ കൂടുതൽ വേഗത്തിൽ തീവണ്ടികൾ ഓടിക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതോടെ മൂന്നാം വന്ദേഭാരത് യാഥാർഥ്യമാകുമെന്നും അധികൃതർ പറഞ്ഞു. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (20631/20632), കാസർകോട്-തിരുവനന്തപുരം സെൻട്രൽ (20633/20634) തീവണ്ടികളാണ് കേരളത്തിൽ ഇപ്പോൾ സർവീസ് നടത്തുന്നത്.