പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പുകയില ഉത്പന്നം നൽകിയ യുവാവ് പിടിയിൽ
പഴയങ്ങാടി :- പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നാല് പാക്കറ്റ് കൂൾലിപ്പ് പുകയില ഉത്പന്നം നൽകാൻ ശ്രമിക്കവേ പുതിയങ്ങാടിയിലെ മുഹമ്മദ് അറഫാത്തിനെ (35) പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. 64 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നം കൈയിലുണ്ടായതായി പഴയങ്ങാടി പോലീസ് എസ്എച്ച്ഒ എൻ.കെ സത്യനാഥൻ പറഞ്ഞു. സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.