മുണ്ടേരി :- മുണ്ടേരി പഞ്ചായത്ത് ഇരുപതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി മഹാത്മാഗാന്ധി കോൺഗ്രസ്സ് കുടുംബ സംഗമവും നോമ്പ്തുറയും സംഘടിപ്പിച്ചു. കാണിച്ചേരി ഇടയിൽ പീടികയിൽ നടത്തിയ കുടുംബസംഗമവും ഇഫ്ത്താർ വിരുന്നും . വാർഡ് പ്രസിഡന്റ് പൂവ്വത്തൂർ റഫീഖിന്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ അഡ്വ. വി.പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു,
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഇ.ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. മുൻ കെപിസിസി മെമ്പർ മുണ്ടേരി ഗംഗാധരൻ, ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, മുണ്ടേരി മണ്ഡലം പ്രസിഡണ്ട് രാജീവൻ മാസ്റ്റർ, വാർഡ് മെമ്പർ പി.അബ്ദുൽ റഷീദ്, കെ.എൻനൂറുദ്ധീൻ,പത്മിനിടീച്ചർതുടങ്ങിയവർ സംസാരിച്ചു.
മുതിർന്ന നേതാവ് ഇ.കെ മുഹമ്മദ് ഹാജിയെ ആദരിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ സുധീഷ് മുണ്ടേരി നേതാക്കളായ കെ.ദാമോദരൻ, ഇ.പി രത്നാകരൻ, എൻ.കെ മുഹമ്മദ് മാസ്റ്റർ, എം.കെ ഇബ്രാഹിം ഹാജി തുടങ്ങിയവർ പങ്കെടുത്തു, കെ.പി അബ്ദുറഹ്മാൻ സ്വാഗതവും ബൂത്ത് പ്രസിഡന്റ് മജീദ് പൂവത്തൂർ നന്ദിയും പറഞ്ഞു.