ദുബൈ :- UAE യിലെ KMCC പാമ്പുരുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ നാട്ടിലുള്ള നിർദ്ധനരായ കുട്ടികൾക്ക് നൽകുന്ന പെരുന്നാൾ പുടവയുടെ ടോക്കൺ വിതരണോദ്ഘാടനം നടന്നു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.ആദം ഹാജി UAE KMCC പ്രതിനിധി എം.പി ഫുഹാദിന് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി.ടി അബൂബക്കർ, ജോയിൻ സെക്രട്ടറി സി.കെ റസാഖ്, UAE KMCC പ്രതിനിധി കെ.ഇബ്രാഹിം, യുത്ത് ലീഗ് ശാഖ വൈസ് പ്രസിഡന്റ് കെ.വി അസീസ് തുടങ്ങിയവർ പങ്കെടുത്തു.