ഉത്സവങ്ങളും പെരുന്നാളുകളും ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ഹരിത ചട്ടം നിർബന്ധം, ഇല്ലെങ്കിൽ കുടുങ്ങും
തിരുവനന്തപുരം :- ഉത്സവങ്ങളും പെരുന്നാളുകളും ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ഹരിത ചട്ടം പാലിച്ചില്ലെങ്കിൽ ഭാരവാഹികളും സംഘാടകരും കുടുങ്ങും. മാലിന്യസംസ്കരണത്തിലെ നിയമലംഘനങ്ങൾക്ക് തത്സമയം 2000 രൂപമുതൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പിഴയീടാക്കും. നിയമലംഘനത്തിൻ്റെ വ്യാപ്തിയനുസരിച്ചാണ് പിഴത്തുക നിശ്ചയിക്കുക. നിരോധിത സാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങളും പിഴ നൽകേണ്ടിവരും.