പോലീസുകാർക്കുള്ള ചികിത്സാസഹായധനം വർദ്ധിപ്പിച്ചു


കോഴിക്കോട് :- സംസ്ഥാന പോലീസ് വെൽഫെയർ ബ്യൂറോ ചികിത്സാ സഹായധനമായി നൽകുന്ന ഗ്രാൻ്റും പലിശരഹിത വായ്പയും പരമാവധി തുക അഞ്ചുലക്ഷം രൂപയാക്കി ഉയർത്തി. നേരത്തേ ഇത് മൂന്നുലക്ഷം രൂ പയായിരുന്നു. ഇതിനൊപ്പം മാസവരി 100 രൂപയിൽ നിന്ന് 200 ആയി ഉയർത്തി. ചികിത്സച്ചെലവ് വളരെയധികം ഉയരുന്നതിനാലാണ് വരിസംഖ്യ വർധിപ്പിച്ചതെന്നാണ് വെൽഫെയർ ബ്യൂറോ നൽകുന്ന വിശദീകരണം.ഡ്യൂട്ടിക്കിടയിൽ സംഭവിക്കുന്ന മരണം, ഡ്യൂട്ടിക്കിടയിലുണ്ടാകുന്ന ഗുരുതര അപകടങ്ങൾ, അവയവം മാറ്റിവെക്കൽ, ഗുരുതരരോഗങ്ങൾ എന്നിവയ്ക്കാണ് പോലീസ് വെൽഫെയർ ബ്യൂറോ സാമ്പത്തികസഹായം നൽകുന്നത്. 

കേരള പോലീസ് അസോസിയേഷൻ നേരത്തേ മാസവരി തുക ഉയർത്താമെന്ന് നിർദേശം നൽകിയിരുന്നു. 56,000 പേർ വെൽഫയർ ബ്യൂറോയിൽ അംഗങ്ങളായുണ്ടാകും. വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി പ്ര ത്യേക പോലീസ് പെൻഷനേഴ്‌സ് ക്ഷേമനിധി ബോർഡ് രൂപ വത്കരിക്കണമെന്നുള്ള അപേക്ഷ പോലീസ് വെൽഫെയർ ബ്യൂറോ, സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.

Previous Post Next Post