കോഴിക്കോട് :- ലഹരിക്കെതിരായ പോരാട്ടത്തിൽ നിർണായക തീരുമാനങ്ങളുമായി താമരശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗം. ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിവാഹത്തിന് മഹല്ലുകൾ സഹകരിക്കില്ലെന്നും ലഹരി കുറ്റവാളികളെ മഹല്ലുകൾ ബഹിഷ്കരിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.
ആളുകൾക്ക് ലഹരിക്കെതിരെ ബോധവത്കരണം നടത്തും. ലഹരിക്കെതിരായ പോരാട്ടത്തിൽ പോലീസുമായി കൈകോർക്കും. ലഹരിക്കെതിരെ മഹല്ല് തലത്തിൽ യുവാക്കളുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും മഹല്ല് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. താമരശ്ശേരിയിലെ ഷിബില കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.