കൊളച്ചേരി :- കൊളച്ചേരി പാടിയിൽ പാടശേഖരത്തിൽ കൊളച്ചേരി പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർ മോഹനൻ പി.വി സന്ദർശനം നടത്തി. കർഷകരായ ശശീന്ദ്രൻ കുന്നാവിൽ, അശോകൻ മടപ്പുരക്കൽ, മഹീന്ദ്രൻ എം.വി, രമണി.കെ എന്നിവരടങ്ങുന്ന നാലംഗ കൂട്ടായ്മയാണ് പഞ്ചായത്ത് കൃഷിഭവന്റെയും കൊളച്ചേരി പാടശേഖര കമ്മിറ്റിയുടെയും സഹകരണത്തോടെ പാടിയിൽ പാടശേഖരത്തിൽ കൃഷി ഇറക്കിയത്.
വയലിൽ ഒരേക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷി വിളവെടുത്തു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെട്ട ഈ കൂട്ടായ്മയിലെ കർഷകർ തന്നെയാണ് പരമ്പരാഗതമായ രീതിയിൽ കൃഷിയോടനുബന്ധിച്ചുള്ള മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്.