നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി പ്രൊഫഷണൽ/ ബിരുദ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ വിതരണോദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.ശ്യാമള, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ഗിരിജ, വി.വി ഷാജി , രതീഷ്.കെ, അജിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.