അവധിക്കാലത്തിന് മുന്നോടിയായുള്ള തിരക്ക് പരിഗണിച്ച് ട്രെയിനിൽ അധിക കോച്ചുകൾ അനുവദിച്ചു


കാസർഗോഡ് :- അവധിക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള തിരക്കു കണക്കിലെടുത്തു ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിച്ചു. 12076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ‌ി എക്‌സ്പ്രസ് (അധിക ചെയർകാർ കോച്ച് 29 മുതൽ), 12075 കോഴിക്കോട്-തിരുവനന്ത പുരം സെൻട്രൽ ജനശതാബ്‌ി എക്സ‌്പ്രസ് (അധിക ചെയർകാർ കോച്ച് ഈ മാസം 29 മുതൽ).16604 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് (അധിക സ്ലീപ്പർ ക്ലാസ് കോച്ച് 28നും 29നും), 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(അധിക സ്ലീപ്പർ ക്ലാസ് കോച്ച് 27നും 28നും).

16629 തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (അധിക സ്ലീപ്പർ ക്ലാസ് കോച്ച് 28നും 29നും, ഏപ്രിൽ 1നും 2നും), 16630 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ‌സ് (അധിക സ്ലീപ്പർ ക്ലാസ് കോച്ച് 27നും 28നും, ഏപ്രിൽ 1നും 2നും). അമൃത എക‌്സ്പ്രസിലും അധികകോച്ചുണ്ട്.

Previous Post Next Post