മയ്യിൽ :- CISF ൻ്റെ 56 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അഖിലേന്ത്യാ ലഹരി വിമുക്ത സൈക്ലത്തോൺ റാലി മയ്യിൽ യുദ്ധസ്മാരകത്തിലെത്തി റീത്ത് സമർപ്പണവും പുഷ്പാർച്ചനയും നടത്തി. 5 വനിതാ സൈനികർ ഉൾപ്പടെ 100 സൈനികർ പരിപാടിയിൽ പങ്കെടുത്തു. എക്സ്- സർവീസ്മെൻ വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണൻ ടി.വിയുടെ നേതൃത്വത്തിൽ സൈനികരെ വാർ മെമ്മോറിയലിൽ സ്വീകരിച്ചു. അമർജവാൻ ജ്യോതി ജ്വലിപ്പിച്ച് കൊണ്ട് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുഷ്പചക്രം സമർപ്പിച്ചു. മുഴുവൻ സൈനികരും, പൊതുജനങ്ങളും പുഷ്പാർച്ചനയും നടത്തി.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ സെക്യൂരിറ്റി ഇൻ ചാർജ് CISF കമാൻഡർ അനിൽ ധൗണ്ടിയാൽ മുഖ്യാതിഥിയായി. കമാന്റൻ്റ് അനിൽ ധൌണ്ടിയാൽ, Dy കമാന്റൻ്റ് എന്നിവർ ലഹരി വിമുക്ത സന്ദേശം നൽകി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത, വാർഡ് മെമ്പർ ഇ.എം സുരേഷ് ബാബു, എം.ഒ സിനി ടീച്ചർ, മോഹനൻ കാരക്കീൽ, കെ.പി ശശിധരൻ, സി.ലക്ഷമണൻ കണ്ടക്കെ, കേശവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
രാജ്യം നേരിടുന്ന ഭയാനകമായ മയക്കുമരുന്ന് ഉപയോഗങ്ങളിൽ നിന്നും രക്ഷപ്പെടുവാനുള്ള മഹത്തായ സന്ദേശം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന റാലി ഭാരതത്തിലെ 11 തീരദേശ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കേരളത്തിലെ 9 ജില്ലകൾ താണ്ടി കന്യാകുമാരിൽ സമാപിക്കും.