വഖഫ് ഭേതഗതി നിയമത്തിനെതിരെ SDPI ജില്ലാ കമ്മറ്റി 'പ്രതിഷേധ ഒപ്പ്' സംഘടിപ്പിച്ചു


കണ്ണൂർ :- വഖഫ് ഭേതഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായി 'വഖഫ് ഭൂമി വിട്ടു നൽകില്ല, ചരിത്രത്തെ കൊല്ലാൻ അനുവദിക്കില്ല' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എസ് ഡി പി ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഷേധ ഒപ്പിന്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ സിറ്റിയിൽ വെച്ച് നടന്നു. ഹാഫിസ് അബുൽ റാസിഖ് മൗലവി ആദ്യ ഒപ്പ് ചാർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ്, ജനറൽ സെക്രട്ടറി മുസ്തഫ എ.പി, വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ കെ.വി സലീം, ജമാൽ കണ്ണൂർ സിറ്റി, ശരീഫ് മൗലവി, എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ മൗലവി, ജില്ല സെക്രട്ടറി മാരായ പി.ടി.വി ഷംസീർ, പി.സി ഷഫീക്, കണ്ണൂർ മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ പൂക്കുണ്ടിൽ തുടങ്ങിയവർ പ്രതിഷേധ ഒപ്പിൽ പങ്കാളികളായി. 


Previous Post Next Post