മയ്യിൽ :- വിദ്യാർത്ഥികളെ മർദ്ദിക്കുകയും യുവജന - വിദ്യാർത്ഥി പ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തുകയും ചെയ്ത ബസ്സ് ജീവനക്കാരുടെ നടപടിക്കെതിരെ SFI- DYFI സംയുക്തമായി മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ.എം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.