കോഴിക്കോട് SSLC പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ മൂന്നുപേർക്ക് കടന്നൽ കുത്തേറ്റു


കോഴിക്കോട് :- പാലായിൽ മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റു. പാലാ ചേർപ്പുങ്കലിലാണ് മൂന്ന് പേർക്ക് കടന്നൽ കുത്തേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44 ), എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമ്മണ്ണൂർ സ്വദേശി മരിയ റോസ് ജോർജ് (16 ), തിരുവല്ല സ്വദേശി മിഷാൽ അന്ന ( 15 ) എന്നിവർക്കാണ് കടന്നലിൻ്റെ കുത്തേറ്റത്. 3 പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Previous Post Next Post