കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവത്തിന് ഏപ്രിൽ 10 ന് തുടക്കമാകും


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് മഹോത്സവം ഏപ്രിൽ 10 മുതൽ 17 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 5 മണിക്ക് ഗണപതിഹോമം, ഉഷ:പൂജ, 8.30 ന് ആനപ്പുറത്തെഴുന്നള്ളിപ്പോടെ ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, നവകാഭിഷേകം, ഉച്ച:പൂജ, വടക്കേ കാവിൽ കലശം, വൈകുന്നേരം 5 മണിക്ക് കാഴ്ചശീവേലി, പഞ്ചവാദ്യം, മേളം, രാത്രി 10 മണിക്ക് വയത്തൂർ കാലിയാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ചന്തം, തിടമ്പുനൃത്തം, അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും. 

ഏപ്രിൽ 10 ന് രാവിലെ 7 മണിക്ക് പൂരം കുളി, ബിംബശുദ്ധി, ചതു:ശുദ്ധി, ധാര, കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 5.30ന് നെടുവാട്ട് മഹല്ല് ജുമാമസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം, ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് തിരുവത്താഴത്തിനുള്ള അരിഅളവ് നടത്തും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഉത്രവിളക്കു മഹോത്സവത്തിന് കൊടിയേറും, രാത്രി 7.30ന് താളം ടീം കണ്ണൂർ അവതരിപ്പിക്കുന്ന മെഗാതിരുവാതിര അരങ്ങേറും.

ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 7. 30ന് ശ്രീഗുരു നൃത്തവിദ്യാലയം പള്ളിക്കുളം അവതരിപ്പിക്കുന്ന കുട്ടികളുടെ കൈകൊട്ടിക്കളി, ഫ്യൂഷൻ തിരുവാതിര, ഗാന്ധി സ്മാരക വായനശാല പെരുമാച്ചേരി,നാട്യകലാക്ഷേത്രം ചേലേരി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

ഏപ്രിൽ 12ന് രാത്രി 8 മണിക്ക് പിന്നണിഗായിക അശ്വതി രമേശ് നയിക്കുന്ന ഹാർട്ട് ബീറ്റ്സ് ഓർക്കസ്ട്ര, പയ്യന്നൂർ അവതരിപ്പിക്കുന്ന ഗാനമേള.

ഏപ്രിൽ 13 ഞായറാഴ്ച വൈകുന്നേരം 6 30ന് നാറാത്ത് ശ്രീപാണ്ഡ്യൻ തടസ്ഥാനത്തേക്ക് എഴുന്നള്ളത്ത്, ഏഴിന് ചിലങ്ക കലാവേദി അവതരിപ്പിക്കുന്ന നൃത്ത നൃത്തനൃത്ത്യങ്ങൾ, ശ്രീ മൂകാംബിക സംഗീത വിദ്യാലയം പയ്യന്നൂർ അവതരിപ്പിക്കുന്ന സംഗീത കച്ചേരി, നീലാംബരി ടീമിന്റെ നൃത്തസന്ധ്യ, രാത്രി ഒമ്പതിന് പാണ്ഡ്യൻ തട സ്ഥാനത്ത് നിവേദ്യപൂജ, മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ തായമ്പക, 10 മണിക്ക്  തിരിച്ചെഴുന്നെള്ളത്ത്, എതിരേൽപ്

ഏപ്രിൽ 14 തിങ്കളാഴ്ച രാവിലെ 5 മണിക്ക് വിഷുക്കണി ദർശനം രാത്രി 7.30 ന് കളേഴ്സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ ഷോ

ഏപ്രിൽ 15 ന് ചൊവ്വാഴ്ച രാവിലെ 8 30ന് ഉത്സവബലി രാത്രി 7.30 ന് ചെറുതാഴം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ 51 വാദ്യ കാലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം, ഏപ്രിൽ 16ന് ബുധനാഴ്ച രാത്രി 7.30 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം മിഠായിത്തെരുവ്.

ഏപ്രിൽ 17ന് മഹോത്സവ ദിനത്തിൽ വൈകുന്നേരം 7 മണിക്ക് ശിവം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിക്കുന്ന നടനം 2025, രാത്രി 11ന് കണ്ണാടിപ്പറമ്പ് ശ്രീ ഗണപതി മണ്ഡപത്തിൽ നിന്നും കരടിവരവ്, ഗണേശ് വാദ്യ സംഘത്തിന്റെ തായമ്പക, പള്ളി വേട്ടക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, ചന്തം, കരടിക്കളി ആചാരവെടിക്കെട്ട്, തിരുനൃത്തം, എരഞ്ഞിക്കൽ ദേവസ്വം മാങ്ങാടിന്റെ പൂരക്കളി 

ഏപ്രിൽ 18 വെള്ളിയാഴ്ച രാവിലെ 8.30ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, കൊടിയിറക്കം, ആറാട്ട്സദ്യ എന്നിവയോടെ ഉത്രവിളക്കുത്സവത്തിന് സമാപനമാകും.



Previous Post Next Post