'കവിളിയോട്ടൊരുമ 2025' വാർഷികാഘോഷത്തിന്റെ ഭാഗമായി ചരിത്ര വർത്തമാനം സംഘടിപ്പിച്ചു


മയ്യിൽ :- ജനകീയ വായനശാല കവിളിയോട്ട് ചാൽ, സൗഹൃദയ സ്വയം സഹായ സംഘം,യങ് സ്റ്റാർ സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത വാർഷികാഘോഷം 'കവിളിയോട്ടൊരുമ 2025' ചരിത്ര വർത്തമാനം മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 
ഒരു പ്രദേശത്തിൻ്റെ ചരിത്രപരമായ ഇന്നലകളെ കുറിച്ചുള്ള അറിവുകൾ ശ്രോതാക്കൾക്ക് കൗതുക മുണർത്തുന്ന രീതിയിൽ ചർച്ചയിൽ പങ്കെടുത്തവർ അവതരിപ്പിച്ചു.

ടി.കെ സത്യൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇ.എം സുരേഷ് ബാബു, കെ.പി ചന്ദ്രൻ മാസ്റ്റർ, വി.വി വേണുഗോപാലൻ, ടി.പ്രദീപൻ, വി.വി വിജയൻ, ടി.ബാലകൃഷ്ണൻ, കെ.സജിത്ത് എന്നിവർ സംസാരിച്ചു. അനിൽ.സി സ്വാഗതവും ശകുന്തള എ.പി നന്ദിയും പറഞ്ഞു.





Previous Post Next Post