മയ്യിൽ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സംഘാടക സമതി രൂപീകരിച്ചു


മയ്യിൽ :- ചാലഞ്ചേഴ്സ്  മയ്യിൽ സംഘടിപ്പിക്കുന്ന സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സംഘാടക സമതി രൂപീകരിച്ചു. യോഗം മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേർന്നു. 

മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രവി മാണിക്കോത്ത്, ഇ.എം സുരേഷ് ബാബു, കെ.ബിജു, കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, കെ.പി ശശിധരൻ, പി.കെ വിജയൻ, പി.കെ നാരായണൻ, എം.വി കുഞ്ഞിരാമൻ മാസ്റ്റർ, രാജീവൻ മാണിക്കോത്ത്, കെ.പി സുരേന്ദ്രൻ, കെ.പി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. 

സംഘാടക സമിതി ചെയർമാനായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.ബാലകൃഷ്ണനേയും ജനറൽ കൺവീനറായി കെ.പി അബ്ദുൾ അസീസിനേയും തെരഞ്ഞെടുത്തു.  


Previous Post Next Post