പാട്ടയം :- പാട്ടയം സ: അഴീക്കോടൻ സ്മാരക വായനശാല എന്ന ഗ്രന്ഥാലയം വാർഷികാഘോഷം ഏപ്രിൽ 26, 27 തീയതികളിൽ നടക്കും.
ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ കൈകൊട്ടിക്കളി, തിരുവാതിര, ഒപ്പന എന്നിവ അരങ്ങേറും. രാത്രി 7 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം എ.കൃഷ്ണൻ അധ്യക്ഷത വഹിക്കും.
ഏപ്രിൽ 27 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ കോഴിക്കോട് ബീറ്റ്സ് ഓർക്കട്സ്ട്ര അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.