ചിറക്കൽ:-പുഴാതിതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ സഹസ്ര കുംഭാഭിഷേകവും തേങ്ങ പോളിയും നിറമാല മഹോത്സവവും ഏപ്രിൽ 29,30 മെയ് 1 തീയതികളിൽ നടക്കും. ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്ര തന്ത്രി പന്നിയോട് ഇല്ലത്ത് മാധവൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ഗണപതിഹോമം
വൈകുന്നേരം 5.30നു കാഞ്ഞിരത്തറ ആക്ടീവ് വോയിസ് കാഞ്ഞിരത്തറ പാൽ സൊസൈറ്റി നിവാസികളും ചേർന്നൊരുക്കുന്ന അതിഗംഭീര കലവറ നിറയ്ക്കൽ ഘോഷയാത്രവൈകുന്നേരം 6. 30ന് ദീപാരാധന, 7. 30ന് അത്താഴപൂജ എട്ടുമണിക്ക് പ്രസാദ സദ്യ 9മണിക്ക് നൃത്തനൃത്യങ്ങൾ
ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 5. 30ന് ഗണപതി ഹോമം ഉഷപൂജ വൈകുന്നേരംആറുമണിക്ക് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന നാമജപം 6 30ന് ദീപാരാധന അത്താഴപൂജഏഴുമണിക്ക് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി തുടർന്ന് കൊച്ചു കലാകാരന്മാർ അവതരിപ്പിക്കുന്ന ലാസ്യ സന്ധ്യ , തുടർന്ന് പ്രസാദ സദ്യ
മെയ് 1 ബുധനാഴ്ച രാവിലെ ക്ഷേത്ര സമുദായ തന്ത്രി ശ്രീ അരക്കൻ പ്രീജിത്ത് അവരുടെ നേതൃത്വത്തിൽ സഹസ്ര കുംഭാഭിഷേകവും നവകലശവും ഉച്ചയ്ക്ക്12മണിക്കു ശ്രീഗണേഷ് വാദ്യസംഘംഅവതരിപ്പിക്കുന്ന പാണ്ടിമേളം 12.30നു പ്രസാദ സദ്യ ഒരു മണിക്ക് തേങ്ങ പൊളി മൂന്നുമണിക്ക് ചിറ്റുവേല അഞ്ചുമണിക്ക് ശ്രീഭൂതവലി രാത്രി 7 മണിക്ക് ശ്രീഗണേഷ് വാദ്യസംഘംഅവതരിപ്പിക്കുന്ന ഇരട്ട തായമ്പക എട്ടുമണിക്ക് വള്ളുവനാട് ബ്രമ്മ അവതരിപ്പിക്കുന്ന നാടകം വാഴ്വേമായം 11 മണിക്ക് തിരൂടായാട ഉത്സവം12 മണിക്ക് ചുറ്റുവേല എന്നിവ നടക്കും