കാസർകോട് സ്വദേശിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മരിച്ച നിലയിൽ കണ്ടെത്തി


പറശ്ശിനിക്കടവ്:- കാസർകോട് സ്വദേശിയെ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാസര്‍കോട് മുന്നാട് പുതിയകണ്ടം വീട്ടില്‍ മുകുന്ദന്‍ (61) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തോടെയാണ് ഇയാള്‍ പറശ്ശിനിക്കടവിലുള്ള മിക്‌സ് മാക്‌സ് ലോഡ്ജില്‍ മുറിയെടുത്തത്. 

ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ: ലക്ഷ്മി. മക്കള്‍: മണി, സന്ദീപ്, ശരണ്യ.

Previous Post Next Post