കൊളച്ചേരി :- മതസൗഹാർദ്ദത്തിന്റെ മാതൃകയായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വത്സൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നസീർ പി.കെ.പി, ഫൗസിയ കെ.സി.പി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.പി അബ്ദുൽ മജീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ഫസീല, പി.വി റഹ്മത്ത്, ടിന്റു സുനിൽ, എം.അബ്ദുൽ അസീസ്, കെ.എം ശിവദാസൻ, എം.ദാമോദരൻ, ആറ്റക്കോയ തങ്ങൾ പാട്ടയം, കെ.വി ഗോപിനാഥ്, ഇ.പി ഗോപാലകൃഷ്ണൻ, പി.രഘുനാഥ് മാസ്റ്റർ, എം.അനന്തൻ മാസ്റ്റർ, ഒ.കെ ചന്ദ്രൻ, എം.സജ്മ, പി.വി വത്സൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി.എൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇ.ജനേഷ് നന്ദിയും പറഞ്ഞു.
