പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂരമഹോത്സവവും നാഗപ്രതിഷ്ഠാദിനവും ഏപ്രിൽ 4 ന് തുടക്കമാകും


പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രം പൂരമഹോത്സവവും നാഗപ്രതിഷ്ഠാദിനവും ഏപ്രിൽ 4 മുതൽ 10 വരെ (1200 മീനം 21 മുതൽ 27വരെ) നടക്കും. 

ഏപ്രിൽ 4 വെള്ളിയാഴ്ച രാവിലെ 10.08 നും 12.12 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പൂവിടൽ ചടങ്ങ്. 6.30 ദീപാരാധന, 7മണിക്ക് പൂജാദി കർമ്മങ്ങൾ, പൂവിനു വെള്ളം കൊടുക്കൽ, 8 മണിക്ക് പ്രസാദ സദ്യ. 

ഏപ്രിൽ 5,6 തീയ്യതികളിൽ 6.30 ദീപാരാധന, പൂജാതി കർമങ്ങൾ 8 മണിക്ക് പ്രസാദ സദ്യ. ഏപ്രിൽ 7 ന്  5 മണിക്ക് തിടമ്പും തിരുവായുധവും എഴുന്നള്ളിക്കൽ 6:30 ദീപാരാധന, പൂജാദി കർമങ്ങൾ, 8 മണിക്ക് പ്രസാദ സദ്യ ഏപ്രിൽ 8ന് 6.30 ദീപാരാധന, പൂജാതി കർമങ്ങൾ, 8 മണിക്ക് പ്രസാധസദ്യ. 

ഏപ്രിൽ 9ന് 6.30 ദീപാരാധന,പൂജാദി കർമങ്ങൾ, 8 മണിക്ക് ചൊവ്വവിളക്ക് അടിയന്തരം (കാര വാരൽ), 10:30 പ്രസാദ സദ്യ. ഏപ്രിൽ 10ന് 8:30 ന് പൂരം കുളി. ഏപ്രിൽ 10ന് 5മണിക്ക്നാഗപ്രതിഷ്ഠ ദിനം 7.30 ന് നൂറും പാലും 8മണിക്ക് സർപ്പബലി. 

സർപ്പബലി-101 രൂപ, നൂറും പാലും-51രൂപ

വഴിപാട് കഴിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക

9605994150, 7510856132,9895403856,9746129339.

Previous Post Next Post