മയ്യിൽ :- കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകൾ അണി നിരക്കുന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ടൂർണ്ണമെൻ്റ് മെയ് 5 ന് മയ്യിൽ IMNSGHSS സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ടൂർണ്ണമെൻ്റ് കണ്ണൂർ സിറ്റി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
ടൂർണ്ണമെൻ്റ് കമ്മിറ്റി അവലോകന യോഗത്തിൽ ചെയർമാൻ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മയ്യിലിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.