കണ്ണൂർ :- ഏപ്രിലിൽ എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി 30 കിലോഗ്രാം അരി, മൂന്നുകിലോ ഗ്രാം ഗോതമ്പ്, ഏഴ് രൂപാനിരക്കിൽ രണ്ട് പാക്കറ്റ് ആട്ട, 27 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര എന്നിവ ലഭിക്കും. ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചതാണിത്. മുൻഗണനാ (പിഎച്ച്എച്ച്) വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം സൗജന്യ അരി, ഒരു അംഗം മാത്രമുള്ള കാർഡിന് ഒരു പാക്കറ്റ് ആട്ട, രണ്ട് അംഗങ്ങളുളള കാർഡിന് രണ്ട് പാക്കറ്റ് ആട്ട, മൂന്ന് അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ടയും മൂന്നിൽ കൂടുതൽ അംഗങ്ങളുളള കാർഡിന് ഒൻപത് രൂപാ നിരക്കിൽ മൂന്ന് പാക്കറ്റ് ആട്ടയും ഗോതമ്പും ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി (എൻപിഎസ്) വിഭാഗത്തിൽ പ്പെട്ട കാർഡിലെ ഓരോ അംഗത്തിനും നാല് രൂപാനിരക്കിൽ രണ്ടുകിലോ അരി, കാർഡൊന്നിന് 10.90 രൂപ നിരക്കിൽ മൂന്നുകിലോഗ്രാം സ്പെഷ്യൽ അരിയും ലഭിക്കും. പൊതുവിഭാഗം (എൻപിഎൻഎസ്) നോൺ സബ്‌സിഡി വിഭാഗത്തിൽപ്പെട്ട കാർഡിന് 10.90 രൂപനിരക്കിൽ ആറ് കിലോഗ്രാം അരിയും ലഭിക്കും. പൊതുവിഭാഗം (എൻപിഐ) കാർ ഡിന് 10.90 രൂപനിരക്കിൽ രണ്ടുകിലോ അരിയും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.