മയ്യിൽ :- കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ കേരള ഗവൺമെന്റ് ആവിഷ്കരിച്ച വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ നടത്തുന്ന മയ്യിൽ പഞ്ചായത്തിൽ ലോക്കൽ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.വി പ്രീത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ അനിത, രതി CDS ചെയർ പേഴ്സൺ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കില കോ/ഓഡിനേറ്റർ രവി നമ്പ്രം ക്ലാസ്സെടുത്തു. HC സ്വാഗതവും കമ്യൂണിറ്റി അമ്പാസിഡർ രേഷ്മ നന്ദിയും പറഞ്ഞു.