മയ്യിൽ :- കോയാടൻ ചോയിക്കുനിമ്മൽ തറവാട്ട് കുടുംബസംഗമം നടത്തി. മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ മുതിർന്ന അംഗങ്ങൾ വിളക്കു കൊളുത്തിക്കൊണ്ട് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.സി ബാലകൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.സി ചന്ദ്രൻ നമ്പ്യാർ കുടുംബ ചരിത്രം അവതരിപ്പിച്ചു.
കെ.സി നാരായണൻ കുട്ടി, കെ.സി ഗോപിനാഥൻ, കെ.സി സോമൻ നമ്പ്യാർ, കെ.സി ഹരികൃഷ്ണൻ, കെ.സി രമണി, എം.വി നാരായണൻ, എം.രവി, കെ.ഒ ഭാസ്കരൻ നമ്പ്യാർ, കെ.സി സതി, കെ.സി ലീല എന്നിവർ സംസാരിച്ചു. വിവിധ താവഴികളെ കെ.കെ അശോകൻ , കെ.സി രാജൻ, കെ.സി ബാലഭാസ്കരൻ, കെ.സി. പ്രേമവല്ലി, കെ.സി സീമ, കെ.സി പുഷ്പവല്ലി, കെ.സി രമണി എന്നിവർ പരിചയപ്പെടുത്തി. ആദ്യമായാണ് വിപുലമായ കുടുംബയോഗം നടക്കുന്നത് ജില്ലയിൽ നിന്നും പുറത്തു നിന്നുമായി അഞ്ഞുറ്റമ്പതോളംം ആളുകൾ പങ്കെടുത്തു. വിവിധ കലാപരിപാടികളും നടന്നു.