മയ്യിൽ :- കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ലീഗിലെ പ്രശസ്ത ടീമുകളിൽ ഒന്നായ യങ് ചാലഞ്ചേഴ്സ് മയ്യിലിന്റെ നേതൃത്വത്തിൽ ഫുട്ബോൾ സെലക്ഷൻ ട്രയൽ നടത്തുന്നു. മയ്യിലെയും സമീപ പ്രദേശങ്ങളിലെയും 2007,2008, 2009 വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം.
സെലക്ഷൻ ലഭിക്കുന്ന കളിക്കാർക്ക് സൗജന്യ പരിശീലനവും ജില്ലാ സൂപ്പർ ഡിവിഷൻ ലീഗിൽ കളിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 7 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് IMNSGHS ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9605405960, 9895198512, 9447297778