കളിക്കുന്നതിനിടെ രണ്ടുവയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി ; രക്ഷകരായെത്തി തലശ്ശേരി അഗ്നിരക്ഷാസേന.


കണ്ണൂർ :- കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നിരക്ഷാസേന. അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കഴിഞ്ഞ ദിവസം കലം കുടുങ്ങിയത്. കളിക്കുന്നതിനിടെയാണ് കുട്ടിയുടെ തലയിൽ കലം കുടുങ്ങിയത്. വീട്ടുകാർ കലം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കുട്ടിയെയുമായി വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്.

Previous Post Next Post