ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു


കൊച്ചി :- എറണാകുളം കോലഞ്ചേരിക്ക് സമീപം കടമറ്റത്ത് അമ്മയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ ഭാഗ്യരാജ് ആണ് മരിച്ചത്. 

ഭാര്യ മിനി (45), മകൾ ശ്രീലക്ഷ്മി (23) എന്നിവരെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ കലഹമാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചുവരികയാണ്. 

Previous Post Next Post