കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവർ തളിപ്പറമ്പിൽ മരിച്ച നിലയിൽ

 


തളിപ്പറമ്പ്:- കാണാതായ കണ്ണൂരിലെ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍ കുമാറിനെയാണ് (51) തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. 

കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ ചൊവ്വാഴ്ച്ച വൈകുന്നേരം ഓട്ടോറിക്ഷ സര്‍സയ്യിദ് കോളേജിന് സമീപത്തെ ഹോട്ടലിന് മുന്നില്‍  നിര്‍ത്തിയിടുകയായിരുന്നു. 

കൊറ്റാളിയിലെ കുടുംബവീട്ടിലോ ഭാര്യയുടെ വീടായ കോറോം മുത്തത്തിയിലോ തിരിച്ചെത്തിയില്ലെന്ന് ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനടെയാണ് ഇന്ന് ഉച്ചയോടെ തൂങ്ങിയനിലയില്‍ കണ്ടത്. 

കൊറ്റാളി പരേതനായ കാനാടത്ത് ദാസന്റെയും തിരുമംഗലത്ത് ശാന്തയുടെയും മകനാണ്. സംസ്‌ക്കാരം നാളെ ഉച്ചക്ക് ശേഷം നടക്കും. 


 

Previous Post Next Post