കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമശാസ്താക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവം ഏപ്രിൽ 10 മുതൽ 17 വരെ നടക്കും. ഏപ്രിൽ 10 വ്യാഴാഴ്ച രാവിലെ 7 മണിക്ക് പൂരംകുളി, ബിംബശുദ്ധി, ചതുശുദ്ധി, ധാര, കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 5.30-ന് നെടുവാട്ട് മഹല്ല് ജുമാമസ്‌ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണം, തുടർന്ന് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ ഉത്രവിളക്കു ഉത്സവത്തിന് കൊടിയേറും. രാത്രി 7.30-ന് മെഗാതിരുവാതിര അരങ്ങേറും.
ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 7.30-ന് കുട്ടികളുടെ കലാപരിപാടികൾ. ഏപ്രിൽ 12 ശനിയാഴ്ച രാത്രി 8 മണിക്ക് അശ്വതി രമേശ് നയിക്കുന്ന ഗാനമേള. ഏപ്രിൽ 13 ഞായറാഴ്ച വൈകീട്ട് 6. 30-ന് നാറാത്ത് ശ്രീപാണ്ഡ്യൻ തടസ്ഥാനത്തേക്ക് എഴുന്നള്ളത്ത്. 7 മണിക്ക് നൃത്തനൃത്യങ്ങൾ, സംഗീതക്കച്ചേരി, രാത്രി 9 മണിക്ക് പാണ്ഡ്യൻ തടസ്ഥാനത്ത് നിവേദ്യപൂജ, മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിൻ്റെ തായമ്പക, 10 മണിക്ക് തിരിച്ചെഴുന്നള്ളത്ത്, എതിരേൽപ്പ്. ഏപ്രിൽ 14 തിങ്കളാഴ്ച രാത്രി 7.30 ന് മെഗാ ഷോ, ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെ 8.30ന് ഉത്സവബലി, രാത്രി 7.30ന് പാണ്ടിമേളം.
ഏപ്രിൽ 16 ബുധനാഴ്ച രാത്രി 7.30ന് നാടകം മിഠായിത്തെരുവ്. ഏപ്രിൽ 17-ന് വൈകുന്നേരം. 7 7 മണിക്ക് നടനം. രാത്രി 11 മണിക്ക് കണ്ണാടിപ്പറമ്പ് ഗണപതിമണ്ഡപത്തിൽ നിന്നും കരടിവരവ്, തായമ്പക, പള്ളിവേട്ടക്ക് എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, ചന്തം, കരടിക്കളി, തിരുനൃത്തം, പൂരക്കളി. ഏപ്രിൽ 18-ന് രാവിലെ 8.30 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.