മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു


കൊച്ചി :- എറണാകുളം മരട് പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു. ആലുവ എടത്തല സ്വദേശി ബാബു (56)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവമുണ്ടായത്. മാർക്കറ്റിനകത്തു നിന്നും ഇറങ്ങി റോഡിൽ പാർക്ക് ചെയ്ത വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പനങ്ങാട് പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


Previous Post Next Post