കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായി


റിയാദ് :- പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത്‌ വീട്ടിൽ അജിത് കുമാർ (43) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. 

പിതാവ് : തമ്പാൻ, മാതാവ്: റുഗ് മണി (പരേത), ഭാര്യ : വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, അനസ് പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകുന്നു.

Previous Post Next Post